Saturday, May 4, 2024
spot_img

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പിൽ എം എൽ എയ്ക്ക് നേരെയും കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന് നേരെയും പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

വാളയാര്‍ കേസില്‍ സി ബി ഐ അന്വേഷണം, എം ജി,കേരളാ സര്‍വകലാശാലകളിലെ മാര്‍ക്ക് തട്ടിപ്പുകളില്‍ സ്വതന്ത്ര അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നലെ കെ എസ് യു നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തി ചാർജിൽ ഷാഫി പറമ്പില്‍ എം എല്‍ എക്കും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം. അഭിജിത്തിനും പരിക്കേറ്റിരുന്നു.

Related Articles

Latest Articles