Saturday, December 27, 2025

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിയ്ക്കുന്നു; പവന് 560 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിയ്ക്കുന്നു. പവന് 560 രൂപയാണ് കൂടിയത്. ഇന്ന് പവന് 38720 രൂപയാണ് വില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി. ഇന്നലെ സ്വർണ്ണത്തിന് പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപയാണ്.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ മാറ്റം വരാനുള്ള കാരണം. മുംബൈ ഓഹരി വിപണി ഇന്നലെ എണ്ണൂറോളം പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലുണ്ടായ നഷ്ടം 252 പോയിന്റ് ആണ്.

മൂലധന വിപണി അനിശ്ചിതത്വം പ്രകടിപ്പിക്കുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിയുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Latest Articles