Friday, May 10, 2024
spot_img

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന: പവന് വില 38000ത്തിന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38160 രൂപ. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി വർധിച്ചിരിക്കുന്നത്.

അതേസമയം യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണി നഷ്ടത്തിലാണ്. മാത്രമല്ല സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 38160 രൂപയാണ്. മാർച്ച്‌ രണ്ടിനും ഇതായിരുന്നു സ്വർണ്ണത്തിന്റെ വില. 22 കാരറ്റ് വിഭാഗത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വില. എന്നാൽ, 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.

Related Articles

Latest Articles