Tuesday, September 29, 2026

കേരളത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്; മലയാളി വ്യവസായിയെ നിരീക്ഷിച്ച് അന്വേഷണ സംഘം

കൊച്ചി: കേരളത്തെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് കേസിൽ മലയാളി യുവ വ്യവസായിയുടെ പങ്ക് സംശ‍യ നിഴലിൽ. ചുരുങ്ങിയ കാലം കൊണ്ട് വ്യവസായ രംഗത്ത് ശ്രദ്ധ നേടിയ മലയാളി നാച്ചു ബായിയാണ് അന്വേഷണ ഏജൻസികൾക്ക് തലവേദനയാകുന്നത്.

കണ്ണൂർ സ്വദേശിയായ നാച്ചു ബായിയുടെ ഇടപാടുകളും സ്വർണക്കടത്തിൽ ഉണ്ടായിട്ടുണ്ടോയെന്നാണ് സംശയിക്കുന്നത്. 2013ൽ നടന്ന സ്വർണക്കടത്ത് കേസ് മുതലാണ് നാച്ചു ബായിയെന്ന പേര് മലയാളികൾ കേട്ടു തുടങ്ങുന്നത്. കേരളത്തെ ഞെട്ടിച്ച സ്വർണ ഇടപാടുകളിൽ നാച്ചു ബായിയുടെ പേരും പുറത്തു വന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നിലച്ചു.

വൻകിട ബിസിനസുകളിലൂടെ വളരെ വേഗം വളർന്നു പന്തലിച്ച വ്യവസായിയാണ് നാച്ചു ബായ്. അനധികൃത പണം ഇടപാടിൽ വരെ ഇയാളുടെ പങ്കിനെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഉന്നത രാഷ്ട്രീയബന്ധവും കോടികളുടെ ബിസിനസ് സാമ്രാജ്യവുമാണ് നാച്ചു ബായിയുടെ കരുത്ത്.

Related Articles

Latest Articles