Wednesday, December 31, 2025

സംസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം, നാലുപേർക്ക് വെട്ടേറ്റു; പോലീസ് നടപടികൾ പരാജയം

പള്ളിക്കര: കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികള്‍ 4 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. കാല്‍പാദത്തിന് വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്‍റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഒരാളെ അമ്ബലമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച്‌ ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം. ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക്​ കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ്​ വൈകീട്ട് ഗുണ്ടാസംഘം എത്തി അക്രമിച്ചത്​ എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Related Articles

Latest Articles