Thursday, May 16, 2024
spot_img

പാഠം പഠിക്കാതെ സർക്കാർ; പുതിയ ക്വാറികൾക്ക്​ അനുമതി നൽകാൻ നീക്കം; റവന്യൂ പുറമ്പോക്കുകളിൽ സ്ഥലം കണ്ടെത്താൻ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: തുടർച്ചയായ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചർച്ചകൾ സജീവമാകുന്നതിനിടെ റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​ക​ളി​ൽ പു​തി​യ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി നൽകാൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ഓ​രോ താ​ലൂ​ക്കി​ലും ആ​ര്‍.​ഡി.​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​നും ഡി​സം​ബ​റി​നു​ള്ളി​ല്‍ അ​നു​മ​തി ന​ല്‍​കാ​നു​മാ​ണ് നി​ര്‍​ദേ​ശം.

പുതിയ സർക്കാർ സർക്കുലർ പ്രകാരം ആർഡിഒമാരുടെ നേതൃത്വത്തിൽ പുതിയ ക്വാറികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനാണ് ലാൻഡ് റവന്യു കമ്മീഷണറുടെ ജുലൈ രണ്ടിലെ നിർദേശം. ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളിൽ അനുമതി നൽകണം.

2018 ൽ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികൾക്കെതിരെ വൻ വിമർശനം ഉയർന്നെങ്കിലും തൊട്ടടുത്ത വർഷം ജനുവരിക്ക് ശേഷം 223 ക്വാറികൾക്ക് ആണ് സർക്കാർ അനുമതി നൽകിയത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യാ​ല്‍ ആ ​ജി​ല്ല​ക​ളി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക​ണ്ണി​ല്‍​പൊ​ടി​യി​ടാ​ന്‍ ചു​രു​ങ്ങി​യ സ​മ​യ​ത്തേ​ക്ക് നി​ര്‍​ത്തി​വെ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യാ​റ്.

Related Articles

Latest Articles