Friday, January 9, 2026

മടിയില്‍ കനമുള്ളത് കൊണ്ടാണോ സിബിഐയെ തടയിടാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ സി.ബി.ഐ. അന്വേഷണം തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. നിയമ സെക്രട്ടറിയുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിനുള്ള നീക്കം നിയമവിരുദ്ധമാണ് അതിനാൽ ഒപ്പിടെരുതെന്ന് ഗവർണറോട് ആവശ്യപ്പെടും. വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് കേരളത്തില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് പറയുന്നത്. ബംഗാളില്‍ ശാരദ ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ആ നടപടി കേരളത്തില്‍ കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണ്. സിബിഐയെ കേരളത്തില്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നത് അഴിമതിക്കാരേയും കൊള്ളക്കാരേയും രക്ഷിക്കാന്‍ വേണ്ടിയാണ്.

മടിയില്‍ കനമില്ലാത്തവന് പേടിക്കേണ്ട എന്നാണല്ലോ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ മടിയില്‍ കനമുള്ളത് കൊണ്ടാണോ സിബിഐ അന്വേഷണം വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്? ഇത്തരമൊരു ഓര്‍ഡിനന്‍സ് വന്നാല്‍ അതിനെതിരെ നിയമപരമായ നീങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles