Saturday, September 19, 2026

വൃന്ദാകാരാട്ടിന്റെ പരാമർശത്തിൽ ഉരുളക്കുപ്പേരി കണക്കെ മറുപടി പറഞ്ഞ് ഗവർണർ; മുഖ്യമന്ത്രിയുടെ വിരുന്നിന്റെ ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്; പോകാത്തതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സിപിഎം നേതാവ് വൃന്ദാകാരാട്ട് ഏതെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ എന്ന മറുചോദ്യം ഉന്നയിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിജെപി ടിക്കറ്റിൽ ഗവർണർ കേരളത്തിൽ നിന്ന് മത്സരിക്കട്ടെ എന്ന് കഴിഞ്ഞ ദിവസം വൃന്ദാകാരാട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഗവർണറുടെ മറുചോദ്യം. മുഖ്യമന്ത്രിയുടെ ക്രിസ്‌തുമസ്‌ നവവത്സര വിരുന്നിലേക്കുള്ള ക്ഷണക്കത്ത് രാജ്ഭവനിൽ ഉണ്ടെന്നും താൻ പങ്കെടുക്കാത്തതിന് കാരണം മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാദ്ധ്യമങ്ങൾ തന്നോട് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ചെയ്യുന്നത് നിയമപരമായ തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഗവർണർ സർക്കാർ പോര് മാറ്റമില്ലാതെ തുടരുകയാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്ഭവനിൽ എത്തിയ മുഖ്യമന്തിയും ഗവർണറും തമ്മിൽ സംസാരിച്ചിരുന്നില്ല. ചടങ്ങിന് ശേഷം ഗവർണ്ണറുടെ ചായസൽക്കാരത്തിലും മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുടെ വിരുന്നിലും ഗവർണർ പങ്കെടുത്തിരുന്നില്ല.

Related Articles

Latest Articles