Sunday, June 16, 2024
spot_img

തീർത്ഥാടന കാലത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ശബരിമലയിലെ കണ്ടെയ്‌നർ ക്ഷാമത്തിൽ പ്രതിഷേധം ഉയരുന്നു; അരവണ പ്രസാദത്തിന് കടുത്ത നിയന്ത്രണം തുടരുന്നു; ടെൻഡർ നൽകിയ രണ്ടു കമ്പനികളും കണ്ടെയ്‌നർ എത്തിക്കുന്നതിൽ പരാജയം ?

സന്നിധാനം: തീർത്ഥാടന കാലത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ശബരിമലയിൽ അരവണ പ്രസാദ വിതരണത്തിൽ കടുത്ത പ്രതിസന്ധി തുടരുന്നു. ശർക്കര ക്ഷാമത്തിന് പിന്നാലെ കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഒരാൾക്ക് രണ്ട് ടിൻ അരവണ മാത്രമാണ് നിലവിൽ നൽകുന്നത്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അരവണപ്രസാദത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി. കരാർ നൽകിയ രണ്ടു കമ്പനികളും വേണ്ടത്ര കണ്ടെയ്നറുകൾ എത്തിക്കുന്നതിൽ വീഴ്ചവരുത്തിയതായാണ് സൂചന.

അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. പന്ത്രണ്ട് മണിക്കൂറിലധികം ക്യു നിന്നാണ് ഇപ്പോൾ ഭക്തർ ദർശനം നടത്തുന്നത്. വയോധികരും കുട്ടികളും സന്നിധാനത്ത് വലിയ പ്രയാസങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്. ഈ മാസം പതിനഞ്ചിനാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര 13 ന് ഉച്ചയ്ക്ക് പന്തളത്ത് നിന്ന് യാത്ര തിരിക്കും. തിരുവാഭരണ യാത്രയുടെ തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമാണ്.

Related Articles

Latest Articles