Monday, September 21, 2026

നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സന്ദർശിക്കും ; കൂടിക്കാഴ്ച നാളെ ഗോവ രാജ്ഭവനിൽ

ഗോവ ഗവർണറും സുപ്രസിദ്ധ എഴുത്തുകാരനുമായ പി എസ് ശ്രീധരൻപിള്ളയെ നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സന്ദർശിക്കും. നാളെ രാവിലെ 10 മണിക്ക് ഗോവ രാജ്ഭവനിലാണ് കൂടിക്കാഴ്ച. സന്ദർശനത്തിന് ശേഷം അദ്ദേഹം കേരളത്തിലേക്ക് തിരിക്കും. ജനുവരി രണ്ടിനാണ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്നത്.

രാജ്ഭവനിൽ എത്തുന്ന നിയുക്ത ഗവർണറെ ശ്രീധരൻപിള്ള ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയ മഞ്ഞപ്പട്ടും തുളസിമാലയും പ്രസാദവും ശബരിമലയിലെ പ്രസാദവും നൽകി സ്വീകരിക്കും. ശബരിമലയിലും ഗുരുവായൂരിലും ആർലേക്കറിന് വേണ്ടി ശ്രീധരൻപിള്ള പ്രത്യേക പൂജ നടത്തിയിരുന്നു. ഗുരുവായൂരിൽ നടത്തിയ അഗസ് പൂജയുടെയും ശബരിമലയിൽ നടത്തിയ വിവിധ പൂജകളുടെയും പ്രസാദം നിയുക്ത ഗവർണർക്ക് നൽകും

Related Articles

Latest Articles