Wednesday, September 23, 2026

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്ര ദർശനം നടത്തി

ഉജ്ജയിൻ: മധ്യപ്രദേശ് സന്ദർശനം നടത്തുന്ന കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര ദർശനം നടത്തി. ഉജ്ജയിൻ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടും ക്ഷേത്ര അധികൃതരും ഗവർണറെ ഷാൾ അണിയിച്ച് ആദരിച്ചു. “ലോകം കോവിഡ് മഹാമാരിയിൽ പെട്ടുഴലുകയാണ്. ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെയും ലോകത്തെയും രക്ഷിക്കുവാൻ ഭഗാവാനോട് പ്രാർത്ഥിച്ചു”. ഗവർണ്ണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉജ്ജയിനിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണ്ണർ പൂജകളും വഴിപാടുകളും നടത്തി ആരതിയിൽ പങ്കെടുത്ത് നാൽപ്പത് മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അല്പസമയത്തിനുള്ളിൽ അദ്ദേഹം ഇൻഡോറിലേക്ക് തിരിക്കും.

ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഉജ്ജയിൻ ക്ഷേത്രം പ്രശസ്തമായ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിരവധി നിയന്ത്രണങ്ങൾ ഇപ്പോൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles