Saturday, May 4, 2024
spot_img

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ; കേസിലെ നാല് പ്രതികളും ഉടൻ ജയിൽ മോചിതരായേക്കും

കൊച്ചി: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിനെതിരെയുള്ള വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി . പത്ത് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുഹമ്മദ് ഫൈസലിനും മറ്റ് മൂന്ന് പ്രതികളും ഉടൻ തന്നെ ജയിൽ മോചിതരായേക്കും.

കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തത് മുഹമ്മദ് ഫൈസലിന്റേത് മാത്രമാണ്. രാഷ്ട്രീയത്തിൽ സംശുദ്ധി സൂക്ഷിക്കേണ്ടത് പ്രധാനമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് കോടതിയുടെ നിരീക്ഷണം.

Related Articles

Latest Articles