Sunday, April 28, 2024
spot_img

ചിന്താ ജെറോമിന്റെ വാദങ്ങൾ പൊളിയുന്നു; 8.5 ലക്ഷം ശമ്പള കുടിശിക അനുവദിക്കാൻ ആവശ്യപ്പെട്ട ചിന്തയുടെ കത്ത് പുറത്തായി

തിരുവനന്തപുരം : യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനു ശമ്പള കുടിശികയായി 8.5 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത് ചിന്ത തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് തെളിഞ്ഞു. ശമ്പള കുടിശിക ആവശ്യപ്പെട്ട് ചിന്ത, കായിക യുവജന വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായി. 2016 ഒക്ടോബർ 14 മുതൽ 2018 മേയ് 25 വരെയുള്ള കാലഘട്ടത്തിലെ ശമ്പള കുടിശിക അനുവദിക്കണമെന്നാണ് കത്തിൽ ഇവർ ആവശ്യപ്പെടുന്നത് . ശമ്പള കുടിശിക ആവശ്യപ്പെട്ട് താൻ കത്തെഴുതിയിട്ടില്ലെന്നായിരുന്നു ചിന്ത പറഞ്ഞിരുന്നത്.

2016 ഒക്ടോബറിലാണ് ചിന്ത യുവജന കമ്മിഷൻ ചെയർപഴ്സനായി നിയമിതയാകുന്നത്. വേതനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. 2018 മേയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. 2016 ഒക്ടോബർ മുതൽ 2018 മേയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷംരൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത, സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടു തവണ ആവശ്യം തള്ളിയ ധനകാര്യവകുപ്പ് ഒടുവിൽ അംഗീകാരം നൽകുകയായിരുന്നു.

Related Articles

Latest Articles