Saturday, April 20, 2024
spot_img

സ്വർണ്ണ വില റോക്കറ്റ് വേഗത്തിൽ ഉയരുന്നു;ഒരു പവൻ സ്വർണാഭരണത്തിന് 45,600 രൂപ!!; കയ്യിലുള്ള സ്വർണ്ണം വിറ്റ് കാശാക്കാൻ മത്സരിച്ച് ജനം

കണ്ണൂർ : സംസ്ഥാനത്തു സ്വർണവില റോക്കറ്റ് വേഗതയിൽ കുതിച്ചതോടെ സ്വർണ്ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. സ്വർണം വിറ്റ് പണമാക്കി മാറ്റാനെത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി വ്യാപാരികൾ പറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1935 ഡോളർ കടന്നു കുതിക്കുകയാണ്.

ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയും സ്വർണ്ണ വില ഉയരുന്നതിനു കാരണമായി. 2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. എന്നാൽ അന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു.

Related Articles

Latest Articles