Tuesday, May 14, 2024
spot_img

കെഎച്ച്എന്‍എയ്ക്ക് പുതിയ റീജണല്‍ വൈസ് പ്രസിഡന്‍റുമാര്‍

ഫീനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ റീജണല്‍ വൈസ് പ്രസിഡന്‍റുമാരായി സോമരാജന്‍ നായര്‍(ഹൂസ്റ്റണ്‍), സുരേഷ് നായര്‍(മിനസോട്ട), ഹരീന്ദ്രനാഥ് ( മെക്‌സിക്കോ),അഞ്ജനാ കൃഷ്ണന്‍ (ടാമ്പ) എന്നിവരെ തിരഞ്ഞെടുത്തു.

നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംഘാടകനാണ് ലോണ്‍ സ്റ്റാര്‍ റീജ്യന്‍ വൈസ് പ്രസിഡന്‍റായ സോമരാജന്‍ നായര്‍. കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കുകളില്‍ ഐടി പ്രൊഫഷണലായി സേവനമനുഷ്ഠിച്ച സോമരാജന്‍ നായര്‍ പത്തനംതിട്ട സ്വദേശിയാണ്. മിഡ് വെസ്റ്റ് റീജണ്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായര്‍ നിലവില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ടയുടെ പ്രസിഡന്‍റാണ്. കോട്ടയം വൈക്കം സ്വദേശിയാണ് ഇദ്ദേഹം.

അദര്‍ റീജ്യണ്‍സ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഹരീന്ദ്രനാഥ് വെങ്ങിലാട്ട് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടുകളായി മെക്‌സിക്കോയില്‍ സ്ഥിരതാമസക്കാരനാണ് ഇദ്ദേഹം. പത്ത് വര്‍ഷത്തോളം മാട്ടേല്‍ ടോയ്‌സില്‍ ടൂള്‍ റൂം മാനേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെക്‌സിക്കോയിലെ ന്യുവോ ലിയോണ്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവിയും ഇദ്ദേഹം വഹിക്കുന്നുണ്ട്.

സൗത്ത് ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അഞ്ജനാ കൃഷ്ണന്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറാണ്. ഫ്‌ളോറിഡയിലെ ആത്മീയാധ്യാത്മിക രംഗങ്ങളില്‍ സജീവമാണ് അഞ്ജനാ കൃഷ്ണന്‍. ടാമ്പയിലെ ഹിന്ദു അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് (2018 ), കെ എച്ച് എന്‍ എ വിമന്‍സ് ഫോറം അംഗം (2016 18 ) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഞ്ജനാ കൃഷ്ണന്‍ നിലവില്‍ ശാസ്താ ഹിന്ദു ടെമ്പിള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററാണ്.

Related Articles

Latest Articles