Saturday, January 10, 2026

കനത്ത ചൂടിൽ കേരളം ; ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കനത്ത വെയിലിൽ വെന്തുരുകി കേരളം. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ വകുപ്പ്. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. ഇനി മുതൽ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ എല്ലാവരും മുൻകരുതലുകൾ എടുക്കേണ്ടതാണ്.

Related Articles

Latest Articles