Saturday, January 10, 2026

കേരളം ചുട്ടുപൊള്ളുന്നു;സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത;പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലും ഉയർന്ന ചൂട്

സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. ഈ വർഷം ഇതുവരെയുണ്ടായതിൽ വച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

റെക്കോർഡ് താപനില കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ചിലയിടത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. കണ്ണൂരിലും പാലക്കാടും രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഈ വർഷത്ത് ഇതിന് മുൻപുണ്ടായ ഏറ്റവും ഉയർന്ന ചൂട്.

Related Articles

Latest Articles