Sunday, May 19, 2024
spot_img

വേനലിൽ ഉരുകി കേരളം! പുറത്ത് പണിയെടുക്കുന്നവര്‍ കഴിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവ​

വേനൽ ചൂടിൽ ഉരുകി സംസ്ഥാനം. പൊരിവെയിലിൽ നട്ടം തിരിയുന്നത് നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ്. പലവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും ചെറുകിട ജോലി ചെയ്യുന്നവരും പൊള്ളുന്ന വെയിലിൽ ബുദ്ധിമുട്ടുകയാണ്. കേരളത്തില്‍ തൃശ്ശൂര്‍ പാലക്കാട് എന്നീ ജില്ലകളിലെല്ലാം ചൂട് 40 ഡിഗ്രി എത്തി നില്‍ക്കുകയാണ്. ഓരോ വര്‍ഷം കഴിയുംതോറും ചൂടിന്റെ കാഠിന്യം കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. പുറത്ത് കളിക്കാന്‍ ഇറങ്ങുന്ന കുട്ടികള്‍ മുതല്‍ പണിക്ക് പോകുന്നവര്‍ക്ക് വരെ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും കൂടുകയാണ്. ഇത്തരം സാഹചര്യത്തില്‍ പുറത്ത് പണിയെടുക്കുന്നവര്‍ കഴിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

​പഴം പച്ചക്കറികള്‍​

മാംസാഹാരങ്ങള്‍ കുറച്ച് നല്ലപോലെ പഴം പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് ലഭിക്കുന്ന മാമ്പഴം, ചക്ക, ചാമ്പക്ക എന്നിവയെല്ലാം കഴിക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ദഹനം കൃത്യമായി നടക്കുന്നതിനും ശരീരത്തെ തണുപ്പിച്ച് എടുക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, നല്ലപോലെ പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതില്‍ അധികം എരിവ്, ഉപ്പ്, മധുരം എന്നിവ ഒഴിവാക്കി കഴിക്കുന്നതും ശരീരത്തിലെ ചൂട് ബാലന്‍സ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

​ജലാംശം നിലനിര്‍ത്താന്‍​

സാധാ വെള്ളം നന്നായി കുടിക്കാം. അതുപോലെ, മോരും വെള്ളം നിങ്ങള്‍ ഒറു കുപ്പിയിലാക്കി സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് ഇടയ്ക്കിടയക്ക് കുടിക്കുന്നത് ശരീരത്തിലെ വെള്ളത്തിന്റെ അംശം നിലനിര്‍ത്തുന്നതിനും അതുപോലെ, ശരീരത്തെ തണുപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, കരിക്കിന്‍ വെള്ളം കുടിക്കാവുന്നതാണ്. ഈ സമയത്ത് ഒരിക്കലും ഫ്രിഡ്ജില്‍ വെച്ച തണുപ്പിച്ച വെള്ളം കുടിക്കതിരിക്കുക. അതുപോലെ, ഐസ് ക്രീം, തണുപ്പിച്ച ജ്യൂസ് എന്നിവ കുടിക്കാതിരിക്കാം. ഇവയെല്ലാം തന്നെ ദാഹം കൂട്ടുന്നവയും ശരീരത്തിലെ ജലാംശം വേഗത്തില്‍ ഇല്ലാതാക്കുന്നവയുമാണ്. അതുപോലെ തന്നെ, ചായ കുടിക്കുന്നതും കുറയ്ക്കാവുന്നതാണ്.

​തെളിഞ്ഞ ആകാശം​

നല്ലപോലെ തെളിഞ്ഞ ആകാശമുള്ള സമയത്ത് പുറത്ത് ഇറങ്ങാതിരിക്കാവുന്നതാണ്. തെളിഞ്ഞ ആകാശത്തില്‍ ചൂട് കൂടുതലാണ്. ഈ സമയത്ത് പുറത്ത് പണിക്കും മറ്റും ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. അതുപോലെ, തണല്‍ ഉള്ള സ്ഥലത്ത് നില്‍ക്കാന്‍ ശ്രദ്ധിക്കാം. തൊപ്പി ധരിക്കുന്നത് നല്ലതാണ്. ഇത് മുഖത്തേക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ സഹായിക്കും. അതുപോലെ, ഇരുചക്രവാഹനങ്ങളില്‍ യാത്ര ഒഴിവാക്കാം. ബസില്‍ യാത്ര ചെയ്യുമ്പോള്‍ വിന്‍ഡോ സീറ്റ് ഒഴിവാക്കാം. കാറില്‍ സഞ്ചരിക്കുമ്പോള്‍ എസി ഇട്ട് വണ്ടി ഓടിക്കാം. അതുപോലെ, പരമാവധി ഈ സമയത്ത് പുറത്തേക്ക് ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത്.

Related Articles

Latest Articles