Wednesday, November 4, 2026

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിക്കണം; നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം പണം തിരിച്ചുനല്‍കാം. പണം തിരിച്ചുനല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് പണം നല്‍കണം. ആര്‍ക്കൊക്കെ പണം നല്‍കി എന്നത് സംബന്ധിച്ച് കോടതിയെ ധരിപ്പിക്കുക്കയം വേണം. പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് ബാങ്ക് അറിയിച്ചു. 284 കോടിയുടെ നിക്ഷേപവും ഉണ്ട്.

അതേസമയം കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം അനിശ്ചിതത്വത്തിൽ. ഇസിഐആർ രജിസ്റ്റർ ചെയ്ത ഒരു വർഷമായിട്ടും തുടർനടപടികളില്ല. പ്രതികൾ പൊലീസ് എഫ്ഐ ആർ പ്രകാരമുള്ളവർ. പൊലീസിൽ നിന്ന് ഫയൽ ശേഖരിക്കൽ മാത്രമാണ് ഇതുവരെ നടന്നത്. പരാതിക്കാരിൽ നിന്ന് ഒരുതവണ പോലും മൊഴിയെടുത്തിട്ടില്ല. ആദ്യ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ബാധിച്ചതായാണ് വിമർശനം. രണ്ടാമത് എത്തിയ സംഘത്തലവൻ മറ്റ് കേസുകളുടെ തിരക്കിലാണ്.

Related Articles

Latest Articles