തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓർമ്മപ്പെടുത്തികൊണ്ട് കേരളാപോലീസിന്റെ ഫേസ്ബുക് പോസ്റ്റ്. ‘വാഹനം ഓടിക്കുമ്പോള്‍ പലരും സ്റ്റിയറിങിനിനോട് അടുത്തിരുന്ന് കാല്‍മുട്ടുകള്‍ ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നാണ് യാത്ര ചെയ്യുന്നത്. ഇത് അപകടത്തിന് ഇടയാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രൊട്ടക്ഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന എയര്‍ബാഗ് സ്റ്റിയറിങ് വീലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റിയറിങിന് അടുത്തിരുന്നു യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന അപകടം മൂലം ശക്തിയായി എയര്‍ബാഗ് ശരീരത്തിലേക്ക് പതിക്കുന്നത് തന്നെ മരണത്തിന് കാരണമാകാം. അതുകൊണ്ട് സ്റ്റിയറിങ് വീലീന്റെയും സീറ്റിന്റെയും അകലം ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണെന്നും പൊലീസ് പറയുന്നു.
അതേസമയം സീറ്റിന്റെ അകലം ക്രമീകരിക്കേണ്ടത് എങ്ങനെയാണെന്നും പോലീസ് വ്യക്തമാക്കി തരുന്നുണ്ട്. നെഞ്ചിലേക്ക് എയര്‍ബാഗ് കേന്ദ്രീകരിക്കും വിധം സ്റ്റിയറിങ് സജ്ജീകരിക്കണം. സ്റ്റിയറിങില്‍ കൈകള്‍ പത്ത്, പത്ത് ക്ലോക്ക് പൊസിഷനില്‍ വയ്ക്കുന്നതാണ് ഉചിതം.ഡാഷ് ബോര്‍ഡില്‍ കാല്‍മുട്ട് തട്ടിനില്‍ക്കാന്‍ പാടില്ല.പാദം പൂര്‍ണമായി ബ്രേയ്ക്ക് പെടലില്‍ ചവിട്ടി നിര്‍ത്താനുള്ള അകലം ഉറപ്പ് വരുത്തണം.സീറ്റിന്റെ ചരിവ് 95 ഡിഗ്രി 110 ഡിഗ്രി ചരിവില്‍ നില്‍ക്കുന്നതാണ് ഉത്തമം.

