Tuesday, May 28, 2024
spot_img

ഉടമയ്‌ക്കൊഴികെ മറ്റാർക്കും ഉപയോഗിക്കാനാകില്ല ; പുത്തൻ ആശയവുമായി സ്മാർട്ട് ഗൺ

ഉടമയ്‌ക്കൊഴികെ മറ്റാര്‍ക്കും ഉപയോഗിക്കാനാകാത്ത തോക്ക്. ഒരു പക്ഷെ ഇങ്ങനൊരു തോക്ക് ഉണ്ടായിരുന്നുവെങ്കിൽ ഒത്തിരിയാളുകളുടെ ജീവൻ നമുക്ക് രക്ഷിക്കാനാകുമായിരുന്നു. മാത്രമല്ല തോക്കുകൾ മോഷണം പോകുന്നതും അവ ദുരുപയോഗം ചെയ്യുന്നതും നമുക്ക് ഒഴിവാക്കാനാകുമായിരുന്നു. ഈ ആശയം സാധ്യമാക്കുകയാണ് ബയോഫയര്‍ എന്ന സ്ഥാപനം വികസിപ്പിച്ച ഒരു സ്മാര്‍ട് ഗണ്‍. 26 കാരനായ കായ് ക്ലോഫറിന്റെ സൃഷ്ടിയാണ് ഈ സ്മാര്‍ട് ഗണ്‍. കുട്ടികളും കൗമാരക്കാരും കൈക്കലാക്കി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ഉടമയുടെ സുരക്ഷ ഉറപ്പാക്കാനും ഇതുവഴി സാധിക്കും എന്നതാണ് ഈ തോക്കിന്റെ പ്രധാന മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

എപ്പോഴും ലോക്ക് ആയിരിക്കുന്ന തോക്കാണിത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ തോക്ക് ഉപയോഗിക്കാനാവൂ. ഉടമയെ തിരിച്ചറിയുന്നതിനായി തോക്കിന്റെ പിടിയില്‍ പ്രത്യേകം ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. തോക്ക് കയ്യിലെടുക്കുന്നതോടെ ഉടമയെ തിരിച്ചറിയുന്ന തോക്ക് താഴെ വെച്ചാലുടന്‍ വീണ്ടും ലോക്ക് ആവുകയും ചെയ്യും.

ബയോഫയര്‍ വികസിപ്പിച്ചെടുത്ത ‘ഗാര്‍ഡിയന്‍ ബയോമെട്രിക് എഞ്ചിന്‍ ‘ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തോക്കിലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സംവിധാനവും ത്രിഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നത്. ഏത് സാഹചര്യത്തിലും ഉടമയെ തിരിച്ചറിയാന്‍ ഇതിന് സാധിക്കും.

2018- ലാണ് ക്ലോഫര്‍ ബയോഫയര്‍ എന്ന സ്വന്തം കമ്പനി ആരംഭിച്ചത്. ഇപ്പോള്‍ സ്വകാര്യ ഫണ്ടിങിലൂടെയും വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപങ്ങളിലൂടെയും 3 കോടി ഡോളറാണ് ബയോഫയര്‍ സമാഹരിച്ചത്. ഇപ്പോള്‍ സ്മാര്‍ട് തോക്കിന് വേണ്ടിയുള്ള മുന്‍കൂര്‍ ഓര്‍ഡറും കമ്പനി സ്വീകരിക്കാനും ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles