HOUSE COLLAPASED,
കോട്ടയം: ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞ ഭീകര ദൃശ്യം കണ്ട് ഞെട്ടി തരിച്ചിരിക്കുകയാണ് മലയാളക്കര. കോട്ടയം മുണ്ടക്കയത്ത് നിന്ന് ഇരുനില വീട് അപ്രത്യക്ഷമായത് കണ്ണിചിമ്മിതുറക്കും വേഗത്തിലാണ്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
രാവിലെയോടെ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോവുകയും ചെയ്തു. സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. മലവെള്ളം ആര്‍ത്തിരമ്പ് വരുന്നതും വീടിന്‍റെ തറഭാഗത്ത് വിള്ളല്‍ അനുഭവപ്പെടുന്നതും പിന്നീട് ഒന്നാകെ പുഴയിലേക്ക് അമരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…