കോട്ടയം മുണ്ടക്കയത്ത് ഇരുനില വീട് പൂർണമായും പുഴയിലേക്ക് മറിഞ്ഞു: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

HOUSE COLLAPASED,

0
HOUSE COLLAPASED,
HOUSE COLLAPASED,

കോട്ടയം: ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞ ഭീകര ദൃശ്യം കണ്ട് ഞെട്ടി തരിച്ചിരിക്കുകയാണ് മലയാളക്കര. കോട്ടയം മുണ്ടക്കയത്ത് നിന്ന് ഇരുനില വീട് അപ്രത്യക്ഷമായത് കണ്ണിചിമ്മിതുറക്കും വേ​ഗത്തിലാണ്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രാവിലെയോടെ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച്‌ പോവുകയും വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോവുകയും ചെയ്തു. സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. മലവെള്ളം ആര്‍ത്തിരമ്പ് വരുന്നതും വീടിന്‍റെ തറഭാഗത്ത് വിള്ളല്‍ അനുഭവപ്പെടുന്നതും പിന്നീട് ഒന്നാകെ പുഴയിലേക്ക് അമരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.