Wednesday, September 23, 2026

റംസാൻ പ്രമാണിച്ച് സ്കൂൾ തുറക്കൽ മാറ്റിവച്ചു

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. സ്കൂൾ തുറക്കുന്നത് നീട്ടി വയ്ക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു. മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ മൂന്നിന് സ്‌കൂൾ തുറക്കാനാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.

Related Articles

Latest Articles