shigella
തൃശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഷിഗല്ല ബാധ. കോളേജ് ഹാേസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളില്‍ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗമുണ്ടോ എന്നറിയാന്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
രോഗം ബാധിച്ച വിദ്യാര്‍ത്ഥിയെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കമാണ് ഷിഗല്ല. കുടലിനുള്ളിലേക്ക് ബാക്ടീരിയ തുളച്ച് കയറുന്നതു കൊണ്ടുതന്നെ ചികിത്സ പ്രയാസകരമാണ്. സാധാരണ കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുക. പ്രത്യേകിച്ച് മരുന്നില്ല. വൃത്തിഹീനമായ ഭക്ഷണം, മലിനജലം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പകരും. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…