Friday, May 3, 2024
spot_img

കോവിഡ് കാലത്തെ എസ് എസ് എൽ സി ഫലം: പഠനം ഓൺലൈൻ; പരീക്ഷ ഓഫ് ലൈൻ; ഇത് ചരിത്രത്തിൽ ആദ്യം

കൊച്ചി: എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി എച്ച്‌ എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി, എസ് എസ് എല്‍ സി , എ എച്ച്‌ എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ 4,22,226 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

മന്ത്രിയുടെ ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://examresults.kerala.gov.in, http://results.kerala.nic.in , http://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലം ലഭിക്കും.

എസ് എസ് എല്‍ സി(എച്ച്‌ ഐ) ഫലം http://sslchiexam.kerala.gov.in ലും റ്റി എച്ച്‌ എസ് എല്‍ സി ഫലം http://http:/thslchiexam.kerala.gov.in ലും ടി എച്ച്‌ എസ് എല്‍ സി ഫലം http://thslcexam.kerala.gov.in ലും എ എച്ച്‌ എസ് എല്‍ സി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles