കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിയ്ക്കുന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധനവുണ്ടായത്. ഇതോടെ ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്.
ഈ വർഷത്തിൽ ആദ്യമായാണ് വില 38,000 കടക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

