Wednesday, April 24, 2024
spot_img

സംസ്ഥാനത്ത് തക്കാളി വില വീണ്ടും കുതിക്കുന്നു; 100 കടക്കുമോ ? ആശങ്ക !

സംസ്ഥാനത്ത് മാസങ്ങൾക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് തക്കാളി വില. ഒരു മാസം മുന്‍പ് 27 കിലോവരുന്ന പെട്ടിക്ക് 300-350 രൂപയായിരുന്നു മൊത്തവില. ഇത്, കഴിഞ്ഞ ദിവസം 1,400 രൂപയായി ഉയര്‍ന്നിരിക്കയാണ്. മാര്‍ക്കറ്റ് വില കിലോയ്ക്ക് 60 രൂപയായി. ഒരുമാസം മുന്‍പ് 13-16 രൂപവരെയായിരുന്നു ചില്ലറ വില.

എന്നാൽ ഇന്ന് തക്കാളിയുടെ ചില്ലറ വില 65 രൂപയ്ക്കും മുകളിലാണ്. കര്‍ണ്ണാടകയില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഇത്ര ഉയരാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കര്‍ണാടകയില്‍ നിന്നാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ കൂടുതലായും തക്കാളി എത്തുന്നത്.

കർണ്ണാടകയിൽ വേനല്‍ മഴ ശക്തമായതിനെ തുടർന്ന് കൃഷിനശിച്ചതാണ് തക്കാളിയുടെ ലഭ്യത കുറയാൻ കാരണം. ഇത് കേരളത്തിൽ ഇപ്പൊ തിരിച്ചടിയായിരിക്കുകയാണ്. വരും ദിവസങ്ങളിലും തക്കാളി വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പറയുന്നത്.

Related Articles

Latest Articles