Monday, September 28, 2026

വളം നിര്‍മാണ ശാലക്ക്‌ തീപിടിച്ചു; ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ രക്ഷപ്പെടുത്തിയത് നാട്ടുകാരുടെ ജീവൻ

വളാഞ്ചേരി: വളം നിര്‍മാണ ശാലക്ക്‌ തീപിടിച്ചു. കരേക്കാട് റോഡിനോടു ചേര്‍ന്നുള്ള തിണ്ടലത്തിനുസമീപം പ്രവൃത്തിക്കുന്ന വളം നിര്‍മാണ ശാലക്കാണ് തീപിടിച്ചത്.

വളം നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സൗത്ത് മലബാര്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം.

സ്ഥാപനത്തില്‍നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തീ അണയ്ക്കാന്‍ ആരംഭിക്കുകയും ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടർന്ന് പെരിന്തല്‍മണ്ണയില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.

Related Articles

Latest Articles