Friday, May 3, 2024
spot_img

കേരള സര്‍വകലാശാലാ പരീക്ഷകള്‍ നാളെ തുടങ്ങും; ആശങ്കയില്‍ വിദ്യാര്‍ഥികള്‍; സർക്കാരിന്റെ കടുംപിടിത്തം എന്തിന് ?

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കനത്ത എതിര്‍പ്പുകള്‍ക്കിടെ കേരള സർവകലാശാല പരീക്ഷകൾ നാളെ തുടങ്ങും. കൊവിഡ് കാലത്തെ ഓഫ്‍ലൈന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാല വൃത്തങ്ങൾ പറയുന്നത്.

സർവ്വകലാശാലകളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളാണ് നാളെ തുടങ്ങുന്നത്.
പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്കു കീഴിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ വാട്‌സാപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പലതവണ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ടുവിളിച്ച്‌ ആശങ്ക പങ്കുവെച്ചെങ്കിലും ആരും തങ്ങളെ മനസ്സിലാക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതേസമയം സർവ്വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷാകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല അറിയിച്ചു. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷകളാണ് നടത്തുന്നത്. നിലവിൽ മൂന്നാം സെമസ്റ്റർ പഠിക്കുന്നവർ ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles