Tuesday, January 6, 2026

രഞ്ജി ട്രോഫി: അടിച്ചുതകർത്ത്‌ കേരളം; ചരിത്രം നേട്ടവുമായി രോഹൻ കുന്നുമ്മൽ; ഗുജറാത്തിനെ 8 വിക്കറ്റിന് തോൽപ്പിച്ചു

രാജ്‌കോട്ട്‌: രഞ്ജി ട്രോഫി രണ്ടാം റൗണ്ടിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി (Kerala) കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം 35.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടന്നു. രണ്ട്‌ ഇന്നിങ്സിലും സെഞ്ചുറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മലാണ്‌ കേരളത്തിന് ഉജ്വല ജയം സമ്മാനിച്ചത്‌. തുടർച്ചയായി മൂന്ന്‌ ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരവുമായി രോഹൻ.

സച്ചിൻ ബേബി 62 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 143 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. നേരത്തെ 84-5 എന്ന അവസ്ഥയിൽ നിന്ന് കരൺ പട്ടേലും ഉമാംഗും ചേർന്നാണ് ഗുജറാത്തിനെ കരകയറ്റിയത്. ഉമാംഗ് 70ഉം കരൺ പട്ടേൽ 81ഉം റണ്ണെടുത്ത് പുറത്തായി. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ മേഘാലയയേയും കേരളം തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ടു കളികളിൽനിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി.

Related Articles

Latest Articles