Monday, May 20, 2024
spot_img

ഇനി ആകാശ നിരീക്ഷണം, ഡ്രോണുകൾ പറന്നുയരുന്നു

ചാത്തന്നൂര്‍: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ചാത്തന്നൂര്‍ പൊലീസ് ഹെലികാം ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം ആരംഭിച്ചു. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പലരും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചിലർ നിർദ്ദേശം ലംഘിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി ആരംഭിച്ചത്.

ചാത്തന്നൂര്‍ എ.സി.പിയുടെ നിര്‍ദ്ദേശ പ്രകാരം ഹെലികാം അംഗീകൃത സംഘടന ‘ഒപ്പം’ത്തിന്റെ പ്രവര്‍ത്തകന്‍ എസ്.കെ. ശ്രാവണ്‍ സൗജന്യമായാണ് ഹെലികാം വിട്ടുനല്‍കിയത്. രണ്ട് കിലോമീറ്ററോളം ചുറ്റളവില്‍ സഞ്ചരിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാനാകുന്ന ഡിജിറ്റല്‍ സംവിധാനമുള്ള ഹെലികാമാണ് ഉപയോഗിക്കുന്നത്.

സ്ഥിരമായി നിര്‍ദേശം ലംഘിക്കുന്നവരെ നിരീക്ഷണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനമായിരിക്കും വരുംദിവസങ്ങളില്‍ ഒരുക്കുന്നത്. അനാവശ്യമായി കൂട്ടംകൂടുന്ന സ്ഥലങ്ങളിലും ആകാശനിരീക്ഷണം ശക്തമാക്കും.

ശനിയാഴ്ച നാലരയോടെ ചാത്തന്നൂരില്‍ ഹെലികാം നിരീക്ഷണത്തിന്റെ ഉദ്ഘാടനം ചാത്തന്നൂര്‍ സി.ഐ. ജസ്റ്റിന്‍ ജോണ്‍ നിര്‍വഹിച്ചു.

Related Articles

Latest Articles