Wednesday, January 7, 2026

കനത്ത മഴ തുടരുന്നു. നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഇരു കരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാം ജല നിരപ്പ് ക്രമാതീതമായി ഉയരുകയാണ് ഇപ്പോൾ.
രാവിലെ പത്ത് മണിയോടെ ഡാമിന്‍റെ നാലു ഷട്ടറുകളും പതിനഞ്ച് സെന്റിമീറ്ററായി ഉയർത്തി ജല നിരപ്പ് ക്രമീകരിക്കും എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നിലവില്‍ 83.58 മീറ്റർ ആണ് ജലനിരപ്പ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്.

ഇന്നലെ പത്ത് സെന്റിമീറ്റർ ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്ക് വർധനവിനെ തുടർന്ന് ഇന്ന് പതിനഞ്ച് സെന്റിമീറ്ററായി ഉയർത്തും.

അരുവിക്കര ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. നെയ്യാർ അരുവിക്കര ഡാമുകളുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്നും അധികൃത്യർ അറിയിച്ചു. ഇനിയും ഒഴുക്ക് ശക്തമായാല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles