Monday, October 12, 2026

പുത്തൻ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസ കോൺക്ലേവ് ഇന്ന്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന പരിഷ്കരണങ്ങളാണ് കോൺക്ലേവിന്‍റെ പ്രമേയം.

വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.

വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, വിവരസാങ്കേതികവകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്ര എന്നിവരും പങ്കെടുക്കും. വിദ്യാഭ്യാസനിയമത്തിന്‍റെ കരട് തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളും വിവിധ സെഷനുകളിലായി പങ്കെടുക്കും.

Related Articles

Latest Articles