Friday, January 9, 2026

മലപ്പുറം ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാക്കള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്ക് മരുന്നുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24), ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്പ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍ (23) എന്നിവരാണ് പിടിയിലായത്.

ഇവരുടെ കൈയ്യില്‍ നിന്ന് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകള്‍, എട്ട് എല്‍എസ്ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരുടെ കൈയ്യില്‍ നിന്ന് പിടികൂടിയത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ആന്റി നാര്‍കോട്ടിക്സ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് കലാമുദ്ദീനും സംഘവുമാണ് മയക്ക് മരുന്ന് പിടികൂടിയത്.

Related Articles

Latest Articles