Monday, April 29, 2024
spot_img

ഫോനി കരയിലേക്കെത്തില്ല; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ,ജാഗ്രത നിർദ്ദേശം തുടരുന്നു

തിരുവനന്തപുരം:തെക്കുകിഴക്കൻ ബംഗാൾഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് കരയിലെത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഇപ്പോൾ വടക്കുപടിഞ്ഞാറൻ ദിശയിൽ തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്തുനിന്ന് വളരെ അകലെയായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ കാറ്റിന്റെദിശ ബംഗ്ലാദേശ് തീരത്തേക്ക് മാറും.

എന്നാൽ, തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫോനിയുടെ സ്വാധീനത്തിൽ കേരളത്തിൽ തിങ്കളും ചൊവ്വയും പരക്കെ മഴയും ചിലയിടങ്ങളിൽ ശക്തമായമഴയും പ്രതീക്ഷിക്കുന്നുണ്ട്. കേരളതീരത്ത് 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റും വീശും.

തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ചുജില്ലകളിലും. ജാഗ്രത പാലിക്കാനും മുൻകരുതലെടുക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles