Monday, May 13, 2024
spot_img

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ മാർ​ഗനിർദേശങ്ങളും ലംഘിച്ചുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. 1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളുടെ ലംഘനമാണ് ​ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ​ഗാനത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചാരണ ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. ആം ആദ്മി പാർട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരാണെന്ന വിമർശനവും ഉയർന്നിരുന്നു. മാർച്ചിൽ ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ‘ജയിൽ കാ ജവാബ് വോട്ട് സേ’ (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ആം ആദ്മി എംഎൽഎ ദിലീപ് പാണ്ഡെയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ​ഗാനം പുറത്തുവിട്ടത്. ജയിലഴിക്കു പിന്നിൽ നിൽക്കുന്ന കെജ്‌രിവാളിന്റെ ചിത്രം പിടിച്ച് നിൽക്കുന്ന ജനക്കൂട്ടത്തെയും ​ഗാനരം​ഗത്തിൽ കാണാം.

Related Articles

Latest Articles