Friday, May 17, 2024
spot_img

വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ കടലിലേക്ക് തിരികെ വിട്ടു; പ്രശംസയും ക്യാഷ് അവാർഡും നേടി കേരളത്തിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കേരളത്തിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന വലയിൽ കുടുങ്ങിയ വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ചുവിട്ടു. തിരുവനന്തപുരത്തെ ശംഖ്‌മുഖം ബീച്ചിനടുത്താണ് സംഭവം. അനുകമ്പയുടെയും സാമൂഹിക അവബോധത്തിൻറെയും ഒരു നിമിഷമല്ലാതെ മറ്റൊന്നുമല്ല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രവർത്തി തന്നെ ആയിരുന്നു ഇത്. വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ മത്സ്യബന്ധന വലയിൽ പിടിച്ച് കടലിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു ആ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ.

കാലാവസ്ഥാ പ്രതികൂലമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയും തുടർന്ന് തീരപ്രദേശത്ത് നിന്ന് മത്സ്യബന്ധനത്തിലായിരുന്നു. അപ്പോഴാണ് വലകളിലൊന്ന് കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടയിൽ, അവർ അതിൽ ഒരു തിമിംഗല സ്രാവിനെ കണ്ടത്. ഇത് വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണെന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികൾ വലയ്ക്ക് ചുറ്റും കൂടി, ശ്രദ്ധാപൂർവ്വം തിമിംഗല സ്രാവിനെ വലയിൽ നിന്ന് പുറത്തെടുത്തു.

സ്രാവ് ജീവനോടെ ഉണ്ടെന്ന് മനസ്സിലാക്കിയ മത്സ്യത്തൊഴിലാളികൾ അതിനെ കടലിലേക്ക് തന്നെ തിരികെ വിട്ടു. ശംഖ്‌മുഖം സ്വദേശിയായ അജിത്ത് ആണ് ഇത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്.

“കാലാവസ്ഥാ മുന്നറിയിപ്പ് കാരണം ഞങ്ങൾ വലയുമായി തീരത്ത് നിന്ന് മത്സ്യബന്ധനം നടത്തുകയായിരുന്നു. ഞങ്ങൾ വല പിന്നിലേക്ക് വലിക്കുമ്പോൾ, അത് ശരിക്കും ഭാരമായിരുന്നു. വലയിലേക്ക് കരയിലേക്ക് വലിച്ചിട്ടപ്പോൾ അതിനകത്ത് ഒരു ഭീമാകാരനായ സ്രാവിനെ കണ്ടു. സാധാരണയായി, ഈ സ്രാവുകളെ തീരപ്രദേശത്തിനടുത്ത് കാണില്ല, പക്ഷേ സമീപകാല കാലാവസ്ഥ കാരണം ഇത് സംഭവിച്ചിരിക്കാം, ”അജിത്ത് പറഞ്ഞു.

അതേസമയം സംഭവത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രവർത്തി പ്രശംസനിയമാണെന്ന് ചൂണ്ടിക്കാട്ടിയ വനംവകുപ്പ് അവരെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അഭിനന്ദനത്തിന്റെ അടയാളമായി ഈ മത്സ്യത്തൊഴിലാളികൾക്ക് ക്യാഷ് അവാർഡ് ലഭിക്കും.

Related Articles

Latest Articles