Friday, April 26, 2024
spot_img

“വീഴ്ച്ചകൾക്ക് കേരളം വലിയ വില നൽകേണ്ടി വരും”; കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാരിന് വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമർശനം. സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ രോഗ വ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് സമ്പർക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു.

നിലവിൽ രാജ്യത്ത് കൂടുതൽ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തിൽ കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളിൽ എത്തിയിരുന്നു. കേരളത്തിലെ പ്രധിരോധ പ്രവർത്തനങ്ങളിൽ വൻ പാളിച്ചയാണ് എന്നതിന് തെളിവാണ് ദിനംപ്രതിയുള്ള രോഗബാധിതരുടെ വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും.

Related Articles

Latest Articles