സിപിഎം വലിയ വായില്‍ ബഡായി വിടരുത്’; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താത്ത സിപിഎമ്മിനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

0

കൊച്ചി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താത്ത സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്.

ജെഎന്‍യു സമരത്തില്‍ സിപിഎം, ഷാഹിന്‍ബാഗ് സമരത്തില്‍ സിപിഎം, പൗരത്വസമരത്തിലാകെ സിപിഎം. എന്നാല്‍ ഡല്‍ഹിയിലെ ജനാധിപത്യ ഉല്‍സവത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാന്‍ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ലെന്നാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.