Monday, April 29, 2024
spot_img

സംയുക്ത പ്രമേയത്തിനെതിരെ നിയമസഭയില്‍ ഒറ്റയ്ക്ക് പോരാടി ഒ. രാജഗോപാല്‍

തിരുവനന്തപുരം: സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേരള നിയമസഭയില്‍ ഇപ്പോള്‍ ഈ പ്രമേയം കൊണ്ടു വന്നതെന്നും അല്ലാതെ രാഷ്ട്ര സ്നേഹമല്ല ഇതിന് പിന്നിലെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത ഒ. രാജഗോപാല്‍ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും സഭയില്‍ വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ ഈ വീരവാദം മുഴക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ, രാഷ്ട്രപതി വരെ ഒപ്പുവച്ച ഒരു നിയമത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനാല്‍ ഈ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. നിയമത്തെ കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.

Related Articles

Latest Articles