Thursday, May 9, 2024
spot_img

റാ​വ​ത്തി​ന്റെ സുപ്രധാന നി​യ​മ​നം; ഇ​ന്ത്യ-യുഎസ് സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന് ഉ​ത്തേ​ജ​നം ന​ല്‍​കുമെന്ന് അമേരിക്ക

ന്യുദില്ലി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി (ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ്) ആ​യി തെ​ര​ഞ്ഞെ​ട​തു​ക്ക​പ്പെ​ട്ട ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച്‌ അ​മേ​രി​ക്ക. ഇ​ന്ത്യ-യുഎസ് സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ങ്ങ​ളി​ലൂ​ടെ​യും വി​വ​രം പ​ങ്കി​ട​ലു​ക​ളി​ലൂ​ടെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന് ഉ​ത്തേ​ജ​നം ന​ല്‍​കാ​ന്‍ റാ​വ​ത്തി​ന്‍റെ സ്ഥാ​ന​ല​ബ്ദി കാ​ര​ണ​മാ​കു​മെ​ന്ന് അ​മേ​രി​ക്ക പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ന്‍ സ്ഥാ​ന​പ​തി​യും ബി​പി​ന്‍ റാ​വ​ത്തി​നെ അ​ഭി​ന​ന്ദി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ ജ​ന​റ​ല്‍ റാ​വ​ത്ത് സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്രി​യാ​ത്മ​ക​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.
ക​ര​സേ​നാ മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്നു ഇ​ന്നു വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ റാ​വ​ത്തി​നെ ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ് ആ​യി നി​യ​മി​ച്ച​ത്. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു ഈ പദവി. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിപിന്‍ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് റാവത് ചുമതലയേല്‍ക്കും.

Related Articles

Latest Articles