Monday, May 6, 2024
spot_img

മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമല തീർത്ഥാടനം; അന്തിമ തീരുമാനം വിശ്വാസി സമൂഹവുമായുള്ള ചർച്ചകൾക്ക് ശേഷമേ പാടുള്ളൂ എന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം

പന്തളം:കോവിഡ് മഹാമാരിയുടെ ഭീതിദമായ വ്യാപനം സംസ്ഥാനത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനം സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് ഭക്തജനസംഘടനകളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ പാടുള്ളൂ എന്ന് പന്തളത്തു കൊട്ടാരം നിർവ്വാഹക സംഘം.

2020-2021 മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനം സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാർശകൾ നടപ്പിലാക്കുന്നത് വിശ്വാസി സമൂഹം, അയ്യപ്പ ഭക്തജനസംഘടനകൾ, ഗുരുസ്വാമിമാർ, ആചാര്യശ്രഷ്ഠർ, തന്ത്രിമുഖ്യർ, തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായി ഗൗരവമായ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ പാടുള്ളൂ എന്ന് പന്തളത്തു കൊട്ടാരം നിർവ്വാഹക സംഘം ഫേസ്ബുക്ക് കുറുപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം..

2020-2021 മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനം സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാർശകൾ നടപ്പിലാക്കുന്നത് വിശ്വാസി സമൂഹം, അയ്യപ്പ ഭക്തജനസംഘടനകൾ, ഗുരുസ്വാമിമാർ, ആചാര്യശ്രഷ്ഠർ, തന്ത്രിമുഖ്യർ, തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായി ഗൗരവമായ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ പാടുള്ളൂ. മഹാമാരിയുടെ ഭീതിദമായ വ്യാപനം സംസ്ഥാനത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, തീർത്ഥാടനത്തിനും ദർശനത്തിനും സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അയ്യപ്പഭക്തരുടെ സുരക്ഷയെ വളരെയേറെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. സമകാലീന സംഭവങ്ങൾ, അത് ശബരിമല സുരക്ഷാ വീഴ്ച്ചയാകട്ടെ അതുമല്ലെങ്കിൽ കോവിഡ്-19 വ്യാപനമാകട്ടെ, ശബരിമലയുടെയും അയ്യപ്പവിശ്വാസികളുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാകയാൽ ദേവസ്വം ബോർഡും കേരള സർക്കാരും ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ക്ഷേത്രത്തിന്റെയും ദേവന്റെയും താല്പര്യങ്ങൾക്ക് ഒട്ടും ഗുണകരമല്ല. മഹാമാരിയുടെ സമൂഹവ്യാപനം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെയും, ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിന് പിന്നിലെ വിശ്വാസപ്രമാണങ്ങളും പ്രായോഗികതയും മനസ്സിലാക്കാതെയും, പ്രോട്ടോക്കോൾ പാലിക്കാതെയും ആളുകളെ മല കയറ്റിവിട്ട് അധികൃതർ ആപത്ക്കരമായ സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തരുത്. അയ്യപ്പഭക്തരുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ അധികൃതർ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണം. സർക്കാർ കോവിഡ്-19 മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമപ്പുറം ശബരിമല തീർത്ഥാടനം സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായി തീരുമാനം കൈക്കൊള്ളുന്നത് മതേതര സർക്കാരിന് ഭൂഷണമല്ല.

ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാനെന്ന വ്യാജേന അയ്യപ്പഭക്തരുടെ നരനായാട്ടും ആചാരധ്വംസനവും നടത്തിയ കേരള സർക്കാർ, മഹാമാരിയുടെ മറവിൽ ശബരിമല തീർത്ഥാടനത്തിലെ ദർശനപദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കരുത്. വിശ്വശാന്തി മാത്രം കാംക്ഷിക്കുന്ന സനാതന ധർമ്മ വിശ്വാസികളുടെ ഹൃദയത്തിന് മുറിവേൽക്കുന്ന നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് പന്തളം കൊട്ടാരം ഓർമ്മപ്പെടുത്തുന്നു.

സ്വാമി ശരണം ????
പന്തളത്തു കൊട്ടാരം നിർവ്വാഹക സംഘം

https://www.facebook.com/PandalaKottaram/posts/688578735402650

Related Articles

Latest Articles