Sunday, May 19, 2024
spot_img

അയോദ്ധ്യയിലെത്തി രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു

ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. രാത്രി 7 മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു.

ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ശ്രീരാമജന്മഭൂമി തീർത്ഥട്രസ്റ്റ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. രാംലല്ലയെ സാഷ്ടാംഗം പ്രണാമം ചെയ്താണ് പ്രധാനമന്ത്രി അനുഗ്രഹം തേടിയത്. ബാലകരാമന്റെ ദർശനത്തിനെത്തിയ ഭക്തർക്ക് അസൗകര്യങ്ങളൊന്നും വരുത്താതിരിക്കാനും പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

”അയോദ്ധ്യയിലെ ജനങ്ങളുടെ മനസ് ശ്രീരാമചന്ദ്രനെ പോലെ വിശാലമാണ്. എനിക്ക് അനുഗ്രഹം നൽകാൻ അയോദ്ധ്യാ നഗരിയിലെത്തിയ എല്ലാ ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു” എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദിയെ കാണാൻ അയോദ്ധ്യയിലെ വീഥികളിൽ പതിനായിരങ്ങളാണ് അണിനിരന്നത്. സുഗ്രീവ കോട്ട മുതൽ ലതാ ചൗക്ക് വരെയായിരുന്നു റോഡ് ഷോ. അയോദ്ധ്യ വിമാനത്താളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ പ്രമുഖ നേതാക്കളും ചേർന്ന് സ്വീകരിച്ചു. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച അയോദ്ധ്യ നഗരവീഥിയിലൂടെ 8 മണിയോടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വാദ്യമേളത്തിന്റെയും തനത് നൃത്തങ്ങളുടെയും അകമ്പടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

Related Articles

Latest Articles