Saturday, April 27, 2024
spot_img

ഷാഫിയുടെ ചോരപുരണ്ട വസ്ത്രം ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: കെഎസ് യു പ്രവര്‍ത്തകര്‍ക്കും ഷാഫി പറന്പില്‍ എംഎല്‍എയ്ക്കുമെതിരായ പോലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധം. ബുധനാഴ്ച സഭ ചേര്‍ന്നപ്പോഴാണു പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി.

ചോദ്യോത്തരവേള നിര്‍ത്തി വര്‍ച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഇതേവിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

ഇതോടെ പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. കേരള സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ കെഎസ് യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണു ഷാഫി പറന്പില്‍ എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്കു പരിക്കേറ്റത്.

Related Articles

Latest Articles