Saturday, May 11, 2024
spot_img

ഓഹരി വിപണി കുതിക്കുന്നു; സെന്‍സെക്‌സില്‍ 155 പോയന്‍റ് നേട്ടത്തോടെ തുടക്കം

മുംബൈ: രാജ്യത്ത് ഓഹരി വിപണി നേട്ടത്തോടെ കുതിക്കുന്നു. ഇന്ന്‍ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 155 പോയന്‍റ് നേട്ടത്തില്‍ 40,624ലെത്തി. നിഫ്റ്റി 41 പോയന്‍റ് ഉയര്‍ന്ന് 11,981ലും എത്തി. നിലവില്‍ ബി എസ് ഇയിലെ 441 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് തുടരുന്നത്. 226 ഓഹരികള്‍ നഷ്ടത്തിലാണ്. 37 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയുമാണ്. ഊര്‍ജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പവര്‍ ഗ്രിഡ് കോര്‍പ്, ഭാരതി ഇന്‍ഫ്രടെല്‍, എച്ച് പി സി എല്‍, ഗ്രാസിം തുടങ്ങിയ ഓഹരികൾ ഇപ്പോൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയവയാണ് നഷ്ടത്തിലുള്ള ഓഹരികൾ .

Related Articles

Latest Articles