Sunday, May 19, 2024
spot_img

ഷംന കാസിം ബ്ലാക്ക് മെയിൽ കേസ് ; നിർമ്മാതാവ് എത്തിയത് വിദേശ സന്ദേശം ലഭിച്ചതിന് പിന്നാലെ; ഇന്ന് കൂടുതൽ പേർ അറസ്റ്റിലായേക്കും

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഇന്ന് കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ ടിക് ടോക് താരത്തിന്റെ മൊഴിയെടുക്കുകയാണ്. കാസർഗോഡ് സ്വദേശിയായ യാസറിന്റെ മൊഴിയാണ് എടുക്കുന്നത്. ഇയാളുടെ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.

അതേസമയം, കേസില്‍ ഒരു സിനിമാ നിര്‍മ്മാതാവ് സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് . ഇയാള്‍ ജൂണ്‍ 20-ന് ഷംനയുടെ വീട്ടിലെത്തിയിരുന്നു.ഇയാൾ വിദേശത്ത് നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ഷംനയുടെ നടിയുടെ വീട്ടിലെത്തിയത്. ഇയാളേയും വ്യാജ വരന്റെ ഉമ്മയായി ചമഞ്ഞ വാടനാപ്പള്ളി സ്വദേശിനിയേയും ഇന്ന് ചോദ്യം ചെയ്യും. നിർമ്മാതാവിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ അറിയിച്ചു.

ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുട‍ർന്ന് വീട്ടുകാ‍ർ നടിയെ ബന്ധപ്പെട്ടപ്പോൾ ഒരു നിർമ്മാതാവിനേയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്.

Related Articles

Latest Articles