Tuesday, May 7, 2024
spot_img

തിരുവനന്തപുരത്ത് അതീവ ജാഗ്രത ; പാളയം മാർക്കറ്റും സാഫല്യം കോംപ്ലക്‌സും അടഞ്ഞു തന്നെ ; മത്സ്യ തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

തിരുവനന്തപുരം : ജില്ലയിൽ ഉറവിടമാറിയാതെ കോവിഡ് വ്യാപിക്കുന്നതോടെ, നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും എന്നിവകൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.

അതേസമയം , സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. തിരുവനന്തപുരം പൂന്തുറ പുത്തൻപള്ളി സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ 8 ന് വൈകുന്നേരം ആറിന് കന്യാകുമാരി ഹാർബറിൽ നിന്ന് മീനുമായി എത്തിയ ഇയാൾ 9 – ആം തീയതി പുലർച്ചെ രണ്ടരയോടെ പുത്തൻപള്ളിയിലെ വീട്ടിലെത്തി. അന്ന് കൊഞ്ചിറവിള അരുൺ ഓട്ടോ മൊബൈൽസിലേക്ക് മാത്രമാണ് ഇയാൾ പോയത്. ശേഷം, ജൂൺ പതിനൊന്ന് മുതൽ തുടർച്ചയായ പതിനൊന്ന് ദിവസം ഇയാൾ കന്യാകുമാറിയിലേക്ക് പോവുകയും മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ജൂണ്‍ 22ന് ഉച്ചയ്ക്ക് പി.ആര്‍.എസ് ആശുപത്രിയിലെത്തിയ ഇയാള്‍ 23ന് വീണ്ടും കന്യാകുമാരിയിലേക്ക് പോയി വീട്ടില്‍ തിരികെയെത്തി.

ജൂണ്‍ 24ന് രാവിലെ പി.ആര്‍.എസ് ആശുപത്രിയിലും ഉച്ചയ്ക്ക് അല്‍-ആരിഫ് ആശുപത്രിയിലുമെത്തിയ ഇയാള്‍ 25ന് വീണ്ടും അല്‍-ആരിഫ് ആശുപത്രിയില്‍ രാവിലെയും വൈകുന്നേരവുമായെത്തി. 26 മുതല്‍ 28 വരെ മുഴുവന്‍ സമയവും വീട്ടില്‍ തങ്ങിയ ഇയാള്‍ 29ന് അല്‍-ആരിഫ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തുകയും മുപ്പതാം തീയതി ജനറല്‍ ആശുപത്രിയില്‍ അ‌ഡ്മിറ്റാവുകയും ചെയ്‌തു.

Related Articles

Latest Articles