Sunday, May 19, 2024
spot_img

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണം; ഹിന്ദു ഐക്യവേദി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ ധർണ്ണ. കേസിൽ പുതിയ അന്വേഷണത്തിനായി ഹൈക്കോടതിയോട് ആവശ്യപ്പെടുക,കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥൻമാർക്കെതിരെയും ജില്ലാ ശിശുക്ഷേമ സമിതി അദ്യക്ഷൻ അഡ്വക്കറ്റ് എൻ രാജേഷിനെതിരെയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ധർണ്ണ.

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി – സാമൂഹ്യനീതി കർമ്മ സമിതി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലും കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ധർണ്ണ നടത്തി.തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന ധർണ്ണയുടെ ഉത്ഘാടനം കേരള ഗണക കണിശ സഭ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. പാച്ചല്ലൂർ അശോകൻ നിർവ്വഹിച്ചു.

Related Articles

Latest Articles