Friday, May 17, 2024
spot_img

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതകം: 28-ാം സാക്ഷി കൂറുമാറി

കോട്ടയം: കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ 28-ാം സാക്ഷിയായ അബിന്‍ പ്രദീപ് കൂറുമാറി. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസിന്റെ ഭീഷണി മൂലമെന്ന് അബിന്‍ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതടക്കം അറിഞ്ഞിരുന്നുവെന്നും അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായും നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം,​ കെവിന്‍ കേസില്‍ വിചാരണക്കിടെ സാക്ഷിയ്ക്ക് കോടതിക്കുള്ളില്‍ ഭീഷണി നേരിട്ടിരുന്നു. പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി നല്‍കിയ അയല്‍വാസി ലിജോയ്ക്കാണ് പ്രതികളുടെ ഭീഷണി. നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു സംഭവം. ലിജോയുടെ രഹസ്യമൊഴി നേരത്തെ പൊലീസ് കോടതിക്ക് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും ലിജോ നല്‍കിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ.

Related Articles

Latest Articles